Latest Updates

വീട്ടില്‍  തയ്യാറാക്കാം പനീര്‍ പറോത്ത 

വേണ്ട വിഭവങ്ങള്‍ 

ഗോതമ്പ് പൊടി - രണ്ട് കപ്പ് 
ഉപ്പ് 
നെയ്യ്- ആവശ്യത്തിന് 
പനീര്‍ പൊടിച്ചത്. അരക്കപ്പ് 
മുളക് പൊടി- കാല്‍സ്പൂണ്‍ 
ഗരം മസാല- കാല്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് 
മല്ലിയില അരിഞ്ഞത് - കാല്‍ക്കപ്പ് 


ഗോതമ്പ് പൊടി ആവശ്യത്തിന് ഉപ്പും അല്‍പ്പം നെയ്യും  ചേര്‍ത്ത് നന്നായി കുഴച്ച് ഇരുപത് മിനിട്ട് മാറ്റി വയ്ക്കുക . പിന്നീട് ഇത് ചെറുതായി ഉരുട്ടി പരത്തിയെടുക്കണം. പനീര്‍ പൊടിച്ചതിലേക്ക് മുളക് പൊടിയും ഗരംമസാലയും മല്ലിയില അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കണം. ഇത് ചെറിയ ഉരുളയാക്കി ഗോതമ്പ് പൊടി പരത്തിയെടുത്ത മാവിന്റെ നടുവില്‍ വച്ച് വീണ്ടും ഉരുട്ടിയെടുക്കുക. ഇത് വീണ്ടും കട്ടിയില്ലാതെ പരത്തിയെടുത്ത് കല്ലിലിട്ട് നെയ്യ് ചേര്‍ത്ത് ചുട്ടെടുക്കാം. ചിക്കനോ ബീഫോ ഇഷ്ടമുള്ളവര്‍ക്ക് സൈഡ് ഡിഷായി അതുപയോഗിക്കാം. സസ്യാഹാരികള്‍ക്ക് സലാഡോ തൈരോ ചേര്‍ത്ത് കഴിക്കാം

Get Newsletter

Advertisement

PREVIOUS Choice